ഇന്ധന ക്കൊള്ള വില 105 കടന്നിട്ട് വർഷങ്ങൾ. ഒരിക്കലും കുറയാത്തതെന്ത്?

ഇന്ധന ക്കൊള്ള വില 105 കടന്നിട്ട് വർഷങ്ങൾ. ഒരിക്കലും കുറയാത്തതെന്ത്?
Sep 8, 2025 10:07 AM | By PointViews Editr

          ഡോ.മൻമോഹൻ സിംഗ് സർക്കാർ പെട്രോൾ വില 70 രൂപയിൽ താഴെ പിടിച്ചു നിർത്തിയ കാലത്ത് നിന്ന് 108 രൂപയിലേക്ക് ഉയർത്തിയെത്തിയിട്ട് 11 വർഷം. ഭാരതത്തിലാകെ കക്കൂസുണ്ടാക്കാൻ വേണ്ടിയെന്ന് പറഞ്ഞ് അഞ്ചും പത്തും രൂപ വീതം കൂട്ടിയായിരുന്നു തുടക്കം. ഒടുവിൽ 108 ൽ എത്തിച്ചിട്ട് 3 കൊല്ലം കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില 2014ലെ വിലയേക്കാൾ പല തവണ താഴ്ന്നിട്ടും കക്കൂസ് കുത്തൽ തീരാത്ത ഭാരതത്തിൽ ഇന്ധന വില ചന്ദ്രയാനും കടന്നു നിൽപ്പാണ്. ഒടുവിൽ ഇലക്ഷൻ കമ്മീഷൻ്റെ വോട്ടേഴ്സ് ലിസ്റ്റ് രാഹുൽ ഗാന്ധി പരിശോധിച്ചു നോക്കിയപ്പോൾ ഒരു ചെറിയ നിയമസഭാ മണ്ഡലത്തിൽ പോലും മുപ്പതിനായിരത്തോളം പേർക്ക് മേൽ വിലാസവും അഛനുമില്ല എന്ന് കണ്ടെത്തി ഞെട്ടി നിൽപ്പാണ്. മേൽവിലാസം പോലുമില്ലാത്തവന് കക്കൂസ് കുത്താൻ ഇനിയും ഏറെയുള്ളതാകാം ഇന്ധനവില കൂടിത്തന്നെ നിൽക്കാൻ കാരണമെന്ന് കരുതാം. കേരളത്തിൽ പക്ഷെ കാരണഭൂതനും കൂടി 2 രൂപ അധികം വാങ്ങി പെൻഷൻ കൊടുക്കലോട് കൊടുക്കലാണ്. പക്ഷെ പ്രതിദിനം കോടികൾ വീണിട്ടും പെൻഷൻ അഞ്ചാറ് മാസം വരെ കുടിശികയാകുന്ന മിമിക്സ് പരേഡാണ് ഭൂതൻ അവതരിപ്പിക്കുന്നത്.


ഭാരതത്തിൽ അസംസ്കൃത എണ്ണയ്ക്ക് (Crude oil) താരതമ്യേന കുറഞ്ഞ വിലയാണെങ്കിൽ പോലും പെട്രോൾ വില കൂടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്:

പെട്രോൾ വില വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഉയർന്ന നികുതികളാണ്. കേന്ദ്ര എക്സൈസ് തീരുവ (Central Excise Duty): അസംസ്കൃത എണ്ണ സംസ്കരിച്ച് പെട്രോളാക്കി മാറ്റുമ്പോൾ കേന്ദ്ര സർക്കാർ നികുതി ചുമത്തുന്നു. ഇത് പെട്രോൾ വിലയുടെ വലിയൊരു ഭാഗമാണ്.

സംസ്ഥാന വാറ്റ് (State VAT) ആണ് മറ്റൊരു കാരണം. ഓരോ സംസ്ഥാനവും അവരുടേതായ മൂല്യവർദ്ധിത നികുതി (VAT) ചുമത്തുന്നു. ഇത് സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം. ഈ നികുതികൾ എല്ലാം ചേരുമ്പോൾ പെട്രോളിന്റെ അടിസ്ഥാന വിലയേക്കാൾ വളരെ ഉയർന്ന തുക ഉപഭോക്താവ് നൽകേണ്ടി വരുന്നു.

ഡീലർ കമ്മീഷൻ (Dealer Commission) കൊടുക്കണം. പെട്രോൾ പമ്പുകൾക്ക് അവരുടെ ചിലവുകൾക്കും ലാഭത്തിനും വേണ്ടി നിശ്ചിത കമ്മീഷൻ ലഭിക്കുന്നു. ഇത് പെട്രോൾ വിലയിൽ ഉൾപ്പെടും.

ശുദ്ധീകരണ ചിലവുകൾ (Refining Costs) ആണ് മറ്റൊരു കാരണം. അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന് ചിലവുകളുണ്ട്. ഇത് പെട്രോൾ വിലയിൽ കണക്കാക്കുന്നു.

അന്താരാഷ്ട്ര വിപണിയിലെ വില (International Crude Oil Price) യിലെ മാറ്റങ്ങൾ പരിഗണിക്കപ്പെടുന്നേയില്ല. ഭാരതം ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡ്, സപ്ലൈ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. ഡോളറിന്റെ വിനിമയ നിരക്കും ഇതിൽ പ്രധാനമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചിലവ് കൂടുന്നു. ചരക്ക് ഗതാഗത ചിലവുകൾ (Freight Charges) ലെ വർധനയും കാരണമാണ്. പക്ഷെ ഗതാഗത ചിലവ് വർധിക്കുന്നതിൻ്റെ ഒരു കാരണവും ഇന്ധനവില വർധനയാണ്. അസംസ്കൃത എണ്ണ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഗതാഗത ചിലവുകളും പെട്രോൾ വിലയെ സ്വാധീനിക്കുന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലാഭം ആണ് (OMC's Profit Margin) മറ്റൊരു വർധന വിഷയം.ഭാരതത്തിൻ ഇൻഡ്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം പോലുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കും ലാഭത്തിനും ഒരു നിശ്ചിത തുക ആവശ്യമാണ്.


ചുരുക്കത്തിൽ, അസംസ്കൃത എണ്ണയുടെ കുറഞ്ഞ വില ഒരു ഘടകം മാത്രമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഉയർന്ന നികുതികളാണ് ഇന്ത്യയിൽ പെട്രോളിന് ഇത്രയും വില കൂടുന്നതിന്റെ പ്രധാന കാരണം. ഈ തൊല്ലകൾ ,ഈ കൊള്ളകൾ എങ്ങനെ, എന്നവസാനിക്കും?

It's been years since the price of fuel has crossed 105. Why has it never gone down?

Related Stories
നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.!  യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

Sep 17, 2025 01:55 PM

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം...

Read More >>
കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

Sep 17, 2025 10:19 AM

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ്...

Read More >>
കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

Sep 17, 2025 07:54 AM

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ...

Read More >>
ഓക്കില പ്രകാശനം ചെയ്തു.

Sep 16, 2025 08:50 PM

ഓക്കില പ്രകാശനം ചെയ്തു.

"ഓക്കില" പ്രകാശനം...

Read More >>
മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

Sep 15, 2025 09:10 AM

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും...

Read More >>
പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

Sep 14, 2025 08:00 PM

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു...

Read More >>
Top Stories